അയ്യപ്പന്‍കോവില്‍ അമൃതം സീനിയര്‍ സിറ്റിസണ്‍ ഫെഡറേഷന്‍ വയോജന ദിനാചരണം നടത്തി
അയ്യപ്പന്‍കോവില്‍ അമൃതം സീനിയര്‍ സിറ്റിസണ്‍ ഫെഡറേഷന്‍ വയോജന ദിനാചരണം നടത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ അമൃതം സീനിയര്‍ സിറ്റിസണ്‍ ഫെഡറേഷന്‍ വയോജന ദിനാചരണം നടത്തി. അമൃതം ഫെഡറേഷനും വൊസാര്‍ഡും ചേര്‍ന്ന് നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ച് വര്‍ഷങ്ങളായി ജില്ലയിലുടനീളം പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് അമൃതം സീനിയര്‍ സിറ്റിസണ്‍ ഫെഡറേഷന്‍. വയോജനങ്ങളുടെ വിവിധ കലാപരിപാടികളും വൊക്കേഷന്‍ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് വിതരണവും വയോജനങ്ങളെ ആദരിക്കലും യോഗത്തില്‍ നടത്തി. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ അധ്യക്ഷയായി. ജില്ലാ കണ്‍വീനര്‍ ആനി ജബ്ബാരാജ്, ഫെഡറേഷന്‍ പ്രസിഡന്റ് ജോയി വള്ളനാമറ്റം, സെക്രട്ടറി മേരിക്കുട്ടി സെബാസ്റ്റ്യന്‍, വൊസാര്‍ഡ് ഡയറക്ടര്‍ ഫാ. ജോസ് ആന്റണി, റീന ജേക്കബ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






