മുരിക്കാശേരിയില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തി
മുരിക്കാശേരിയില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തി

ഇടുക്കി: മുരിക്കാശേരി സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്പിസിയും ലഹരിവിരുദ്ധ ക്ലബ്ബും ചേര്‍ന്ന് ബസ് സ്റ്റാന്‍ഡില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. മുരിക്കാശേരി എസ്എച്ച്ഒ സന്തോഷ് കെ എം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജിജിമോള്‍ മാത്യു അധ്യക്ഷയായി. എസ്‌ഐ മണിയന്‍ കെ ഡി മുഖ്യപ്രഭാഷണം നടത്തി. ഫ്‌ലാഷ് മോബ്, കവിത, പ്രസംഗം, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ ജനശ്രദ്ധയാകര്‍ഷിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോണിയോ എബ്രഹാം, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി ഷാജി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജുമോന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് ടൗണിലെ വാഹനങ്ങളിലും കടകളിലും ലഹരി വിരുദ്ധ സ്റ്റിക്കറുകള്‍ പതിപ്പിച്ചു. ഡിഐമാരായ ജോബിന്‍ ജെയിംസ്, ലിനിത പോള്‍ സിപിഒമാരായ ഷിനോയ് കുര്യന്‍, അഖില ടോം, ലഹരി വിരുദ്ധ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






