മതസൗഹാര്‍ദത്തിന്റെ ഒരുമ വിളിച്ചോതി രാജാക്കാട് ടൗണില്‍ കരോള്‍ നടത്തി
മതസൗഹാര്‍ദത്തിന്റെ ഒരുമ വിളിച്ചോതി രാജാക്കാട് ടൗണില്‍ കരോള്‍ നടത്തി
ഇടുക്കി: രാജാക്കാട് ക്രിസ്തുരാജ പള്ളിയും മതസൗഹാര്‍ദ്ദ കൂട്ടായ്മയും ചേര്‍ന്ന് രാജാക്കാട് ടൗണില്‍ ക്രിസ്മസ് കരോള്‍ നടത്തി. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം പകര്‍ന്ന് നല്‍കുന്ന ക്രിസ്മസ് ജാതിയും മതവും മറന്ന് ഒന്നിച്ചാണ് രാജാക്കാട് നിവാസികള്‍ ആഘോഷിച്ചത്. ക്രിസ്തുരാജ് ഫൊറോന പള്ളിയില്‍ നിന്നാരംഭിച്ച കരോളില്‍ നിരവധി പാപ്പാമാര്‍, കുട്ടികള്‍, രാജാക്കാട് എസ്എന്‍ഡിപി യോഗം, എന്‍എസ്എസ് കരയോഗം, മമ്മട്ടിക്കാനം ജുമ മസ്ജിദ്, വ്യാപാരി വ്യവസായി എന്നിവര്‍ പങ്കെടുത്തു. പോകുന്ന വഴികളില്‍ മുഴുവന്‍ ആളുകള്‍ക്കും കേക്കുകളും ആശംസകാര്‍ഡുകളും നല്‍കി. ഇടവക വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കല്‍, മത സൗഹാര്‍ദ്ദ കൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍ വി എസ് ബിജു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?