കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളേജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളേജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

ഇടുക്കി: കുട്ടിക്കാനം മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളേജില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. വി. ഐ. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അലുമിനി അസോസിയേഷന്‍ ട്രഷറര്‍ നികിത് കെ സക്കറിയ അധ്യക്ഷനായി. തിരുവല്ലയില്‍ 30 നും എറണാകുളത്ത് ജനുവരി 13 നും പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.
അലുമിനി അസോസിയേഷന്‍ സെക്രട്ടറി ആര്യലക്ഷ്മി രതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഫിനി ഫാത്തിമ, അല്‍മരിയ ജോസഫ്, ശ്യാമോള്‍ എസ് , ജിനോ മാത്യു, ശില്പ രാജന്‍, നിസ്സു സൈമണ്‍, അലോന സാറാ സാജന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






