പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം
പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം

ഇടുക്കി: പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളിയില്‍ കെസിവൈഎം യൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു. വികാരി ഫാ. മാത്യു പുതുപ്പറമ്പില്‍ നേതൃത്വം നല്‍കി. സിറ്റി കരോളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കുടുംബ കൂട്ടായ്മകള്‍ക്കായി പുല്‍ക്കൂട് മത്സരം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള ക്രിസ്മസ് പാപ്പാ മത്സരം, കരിമരുന്ന് പ്രയോഗം തുടങ്ങിയവ സംഘടിപ്പിച്ചു.
പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. മാത്യൂസ് മുളങ്ങാശ്ശേരി, ബിബിന്‍ ആനിക്കാട്ട്, സുബിന്‍ കണ്ണംകോട്ട്, ലിബിന്‍ പെരുന്നാട്ട്, അമല്‍ നരിക്കുഴി, റോസ് മേരി മുളങ്ങാശ്ശേരിയില്‍, ഡെല്ല പള്ളിപ്പുറത്ത്, സോണി കാഞ്ഞിരക്കാട്ട്, റോബിറ്റ് ഓടമ്പള്ളിയില്‍, റോമിക്ക് ഓടമ്പള്ളിയില്‍, സോണി കാഞ്ഞിരക്കാട്ട്, ആല്‍ബിന്‍ കണയനാട്ട്, നിഖില്‍ കണ്ണംകോട്ട്, ജോഷില്‍ ചിറയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






