കെഎസ്എസ്പിയു കട്ടപ്പന ബ്ലോക്ക് വാര്‍ഷിക സമ്മേളനം ചേര്‍ന്നു 

കെഎസ്എസ്പിയു കട്ടപ്പന ബ്ലോക്ക് വാര്‍ഷിക സമ്മേളനം ചേര്‍ന്നു 

Feb 27, 2026 - 16:22
 0
കെഎസ്എസ്പിയു കട്ടപ്പന ബ്ലോക്ക് വാര്‍ഷിക സമ്മേളനം ചേര്‍ന്നു 
This is the title of the web page

ഇടുക്കി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി വാര്‍ഷിക സമ്മേളനം ജില്ലാ സെക്രട്ടറി പി പി സൂര്യകുമാര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി ബ്ലോക്ക് പ്രസിഡന്റ് ടോമി കൂത്രപ്പള്ളി പതാക ഉയര്‍ത്തി. ജില്ലാ കമ്മിറ്റിയംഗം കെ ശശിധരന്‍ സംഘടന റിപ്പോര്‍ട്ടും സെക്രട്ടറി കെ വി വിശ്വനാഥന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ കെ എസ് അഗസ്റ്റിന്‍ വരവുചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പുതല ചര്‍ച്ച, മറുപടി എന്നിവ നടന്നു. തുടര്‍ന്ന് പുതിയ ഭരണസമിതിയംഗങ്ങളെ തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയംഗം സി ബി വിജയകുമാര്‍ വരണാധികാരിയായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ്, ജില്ലാ കമ്മിറ്റിയംഗം ടി കെ വാസു, ടിവി സാവിത്രി, കെ ശശിധരന്‍ ,കെ പി ദിവാകരന്‍, കെ ആര്‍ രാമചന്ദ്രന്‍, ത്രേസ്യാമ്മ മാത്യു, ഉഷാകുമാരി വികെ, ആര്‍ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow