ചെറുതോണിയില്‍ 450ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍
ചെറുതോണിയില്‍ 450ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍
ഇടുക്കി: ചെറുതോണിയില്‍ വിദ്യാര്‍ഥികളെയും അതിഥി തൊഴിലാളികളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയാളെ തങ്കമണി എക്‌സൈസ് സംഘം പിടികൂടി. വെസ്റ്റ് ബംഗാള്‍ സ്വദേശി മജിദുല്‍ ഹഖ് ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 450ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ ജോണ്‍, പ്രിവന്റീവ് ഓഫീസര്‍ പ്രിന്‍സ് എബ്രഹാം, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഷിയാദ് എ, ബിനു ജോസഫ് , വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ബിജി കെ ജെ, സിവില്‍ എക്സൈസ് ഓഫീസര്‍ ആനന്ദ് വിജയന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?