ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ലഹരിക്കെതിരെ മാരത്തോണ്‍ നടത്തി
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ലഹരിക്കെതിരെ മാരത്തോണ്‍ നടത്തി
ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മാരത്തോണ്‍ സംഘടിപ്പിച്ചു. ഇടുക്കി ഡിവൈഎസ്പി രാജന്‍ കെ അരമന ഫ്‌ളാഗ് ഓഫ് ചെയ്തു. കരിമ്പനയില്‍നിന്ന് ജില്ലാ ആസ്ഥാനമായ ചെറുതോണിയിലേക്ക് നടത്തിയ മാരത്തോണ്‍ മത്സരത്തില്‍ 120ലധികം പേര്‍ പങ്കെടുത്തു. മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെ വര്‍ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം തടയുക, ലഹരിയുടെ വഴികളില്‍നിന്ന് പുതുതലമുറയെ രക്ഷപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് മാരത്തോണ്‍ സംഘടിപ്പിച്ചത്. ചെറുതോണിയില്‍ നടന്ന സമാപന സമ്മേളനം കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, ബിഡിഒ ഷൗജാമോള്‍ പി. കോയ, ഇടുക്കി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരികുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, വിദ്യാര്‍ഥികള്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?