വേനല്‍ കടുത്തതോടെ ജലം മോഷണം
വേനല്‍ കടുത്തതോടെ ജലം മോഷണം

ഇടുക്കി: വേനല്‍ കടുത്തതോടെ ജലം മോഷണം പോകുന്നതായി പരാതി. നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശിയായ ചെറുവള്ളില്‍ ജോഷിയാണ് വെള്ളം മോഷണം പോയതായി ചൂണ്ടികാട്ടി പരാതി നല്‍കിയിരിക്കുന്നത്. ജോഷി കാര്‍ഷിക ആവശ്യത്തിനായി ശേഖരിച്ചിരുന്ന വെള്ളമാണ് വിവിധ ദിവസങ്ങളിലായി മോഷ്ടിക്കപെട്ടത്. നിലവില്‍ കാമാക്ഷിയിലാണ് ജോഷിയും കുടുംബവും താമസിക്കുന്നത്. മുണ്ടിയെരുമയിലെ കൃഷിയിടത്തിലെ ഏലചെടികള്‍ നനയ്ക്കാന്‍ എത്തിയപ്പോഴാണ് ടാങ്കില്‍ നിന്നും വെള്ളം നഷ്ടപെട്ട വിവരം അറിയുന്നത്. ആള്‍ താമസം ഇല്ലാത്ത ഭൂമിയില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കരുതിയിരിക്കുന്ന വെള്ളം മോഷ്ടിക്കപെടുന്നത് പതിവായിരിക്കുകയാണ്. ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളം സംരക്ഷിക്കാനായി ടാങ്കിന് സമീപം സിസി ടിവി സ്ഥാപിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍.
What's Your Reaction?






