ഇടുക്കി സബ് ഡിവിഷനിലെ പൊലീസുകാര്‍ക്കായി പരിശീലന ക്ലാസ് നടത്തി
ഇടുക്കി സബ് ഡിവിഷനിലെ പൊലീസുകാര്‍ക്കായി പരിശീലന ക്ലാസ് നടത്തി
ഇടുക്കി: ഇടുക്കി സബ് ഡിവിഷന്റെ കീഴില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര സാഹചര്യങ്ങളെ എങ്ങനെ നേരിടണം, സിപിആര്‍ എങ്ങനെ കൊടുക്കാമ എന്നീ വിഷയങ്ങളെ സംബന്ധിച്ച് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഇടുക്കി എസ്എച്ച്ഒ സോള്‍ജിമോന്‍ ഇ കെ ഉദ്ഘാടനം ചെയ്തു. അപകടത്തില്‍പെടുന്ന വ്യക്തികള്‍, പാമ്പ്, പട്ടി എന്നിവയുടെ കടിയേല്‍ക്കുന്ന ആളുകള്‍, മിന്നലോ ഇലക്ട്രിക് ഷോക്കോ ഏല്‍ക്കുന്ന ആളുകള്‍, ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങിയവര്‍ തുടങ്ങിയ അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളവര്‍ക്ക് നല്‍കുന്ന പ്രഥമ ശുശ്രൂഷ രീതികളാണ് പരിശീലിപ്പിച്ചത്. തുടര്‍ന്നും ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം ക്ലാസുകള്‍ നല്‍കുമെന്ന് ഇടുക്കി ഡിവൈഎസ്പി രാജന്‍ കെ അരമന പറഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാകായ ഡോ. ആല്‍ബിന്‍, ഡോ. അജയ്, ഡോ. പൂജ എന്നിവര്‍ ക്ലാസ് നയിച്ചു. സബ് ഡിവിഷനിലെ 7 പൊലീസ് സ്റ്റേഷനുകളില്‍ നിന്നായി 70 പേര്‍ പങ്കെടുത്തു. കഞ്ഞിക്കുഴി എസ്എച്ച്ഒ സാഗര്‍ എം പി അധ്യക്ഷനായി. മുരിക്കാശേരി എസ്‌ഐ കെ ഡി മണിയന്‍, എസ്‌ഐ നൗഷാദ്, ഇടുക്കി സബ് ഡിവിഷന്‍ റൈറ്റര്‍ അനസ് ഇ കെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?