മാട്ടുക്കട്ട ഗവ. എല്‍പി സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തി 

മാട്ടുക്കട്ട ഗവ. എല്‍പി സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തി 

Sep 27, 2026 - 12:52
 0
മാട്ടുക്കട്ട ഗവ. എല്‍പി സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തി 
This is the title of the web page

ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റ് മാട്ടുക്കട്ട ഗവ. എല്‍പി സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 'ഓപ്പറേഷന്‍ തൂഫാന്‍' ക്യാമ്പയിന്റെ ഭാഗമാണ് ക്ലാസ് നടന്നത്. 'ലഹരിയോട് നോ പറയുക, ജീവിതത്തോട് യെസ് പറയുക', 'ആരോഗ്യകരമായ മനസ്സുകള്‍, ശോഭനമായ ഭാവി' എന്നീ പ്രമേയങ്ങള്‍ മുന്‍നിര്‍ത്തി ലഹരിയുടെ ദൂഷ്യവശങ്ങളെയും സാമൂഹികാഘാതങ്ങളെയും കുറിച്ച് ക്ലാസുകള്‍ നടന്നു. ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലിയും പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ജോയല്‍, അനുപമ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow