വണ്ടിപ്പെരിയാറിൽ സ്വകാര്യ ബസ് മാനേജരെ മർദിച്ചതായി പരാതി
വണ്ടിപ്പെരിയാറിൽ സ്വകാര്യ ബസ് മാനേജരെ മർദിച്ചതായി പരാതി
ഇടുക്കി : വണ്ടിപ്പെരിയാറിൽ ബസ് മാനേജരെ സംഘം ചേർന്ന് മർദിച്ചതായി പരാതി. കുമളി അക്കരയിൽ ഫസൽ (33) നാണ് പരിക്കേറ്റത്. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം.വർക്ക് ഷോപ്പിൽനിന്ന് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ബസ് ട്രയൽ റൺ നടത്തി തിരികെ വരുന്ന വഴി നാലംഗ സംഘം മർദ്ധിക്കുകയായിരുന്നു. സ്കൂട്ടറിൽ ബസ് തട്ടിയെന്ന് ആരോപിച്ചാണ് മർദിച്ചതെന്ന് ഫസൽ പറഞ്ഞു. ഇയാളെ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സക്കായി തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?