ഇസ്ലാമിക ഭീകരവാദത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി

ഇസ്ലാമിക ഭീകരവാദത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി

Apr 24, 2025 - 10:54
 0
ഇസ്ലാമിക ഭീകരവാദത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി
This is the title of the web page

ഇടുക്കി: ഇസ്ലാമിക ഭീകരവാദത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി. കട്ടപ്പന ടൗണ്‍ ചുറ്റിനടന്ന പ്രകടനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. കാശ്മീര്‍ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതോടൊപ്പം ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിന് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. കാശ്മീരിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമായാണ് പാകിസ്ഥാന്‍ ഭീകരവാദികള്‍ കാശ്മീരില്‍  അക്രമണം നടത്തിയതെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ശ്രീനഗരി രാജന്‍ പറഞ്ഞു. പരിപാടിയില്‍  വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ പി രാജേന്ദ്രന്‍, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് പി വി മനു, ബിഎംഎസ് മേഖലാ സെക്രട്ടറി പി കെ ഷാജി, കട്ടപ്പന നഗരസഭാ കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം, ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി, കെ.കുമാര്‍, രതീഷ് വരകുമല, ഷാജി നെല്ലിപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow