ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ

ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ

Mar 8, 2024 - 00:37
Jul 8, 2024 - 19:59
 0
ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ
This is the title of the web page

ഇടുക്കി:കട്ടപ്പന ഹിൽ ടൗൺ ഓഡിറ്റോറിയത്തിൽ ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം നടന്നു. പഴയ ബസ് സ്റ്റാൻ്റിൽ നിന്നും പ്രകടനമായി ആധാരം എഴുത്തുകാർ സമ്മേളന വേദിയിൽ എത്തി. സാമ്പത്തിക പ്രതിസന്ധിയും വസ്തുവിന്റെ താരിഫ് വില ഉയർന്നതും നിർമാണ നിരോധനവും വസ്തുക്കൈമാറ്റം ഗണ്യമായി കുറഞ്ഞതും മേഖലയെ പ്രതിസന്ധിയിലാക്കിയതായും വിരമിച്ച സർക്കാർ ജീവനക്കാരുടെ കടന്നുകയറ്റം കാലങ്ങളായി ഉപജീവനം നടത്തിയിരുന്നവർക്ക് അവസരം ഇല്ലാതാക്കുന്നതായും സമ്മേളനം വിലയിരുത്തി. ആധാരം എഴുത്തുകാരെ മേഖലയിൽ നിന്നും തുടച്ചുനീക്കാൻ ടെംപ്ലേറ്റ് സംവിധാനം നടപ്പാക്കുന്നതിനെതിരെ ശക്തമായ പോരാട്ടം നടത്തുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എസ്.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് കെ ജി ഇന്ദു കലാധരൻ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ബി ജെ പി ദേശീയ സമിതിയംഗം ശ്രീനഗരി രാജൻ, സംഘടന നേതാക്കളായ എ അൻസാർ, പി.അനൂപ്, നവാസ് ഷേർഖാൻ , കെ.വി.തോമസ്, ബെന്നി കല്ലുപുരയിടം, കെ.വി.വേണുഗോപാലൻ നായർ , കെ.എ. അജിത്ത് തുടങ്ങിയവർ സംസാരിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow