കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബ സുരക്ഷാനിധി വിതരണവും നടത്തി
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബ സുരക്ഷാനിധി വിതരണവും നടത്തി

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബ സുരക്ഷാനിധി വിതരണവും കല്ലറക്കല്‍ റെസിഡന്‍സിയില്‍ നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രദീപ് കുടുംബസുരക്ഷാനിധി വിതരണം ചെയ്തു. കട്ടപ്പനയില്‍ മരണപ്പെട്ട വ്യാപാരിയുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ വിതരണം ചെയ്തു. എംജി സര്‍വകലാശാല പരീക്ഷയില്‍ റാങ്ക് നേടിയ നൂപ അനൂപിനെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. യോഗത്തില്‍ മുതിര്‍ന്നവരെ ആദരിച്ചു. ചെയര്‍മാന്‍ ഡയസ് പുല്ലന്‍, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ ആര്‍ വിനോദ്, എം കെ തോമസ്, ജോഷി കുട്ടട, കെ പി ബഷീര്‍, സാജു പട്ടരുമഠം, മുംതാസ് ഇബ്രാഹിം, ഷിയാസ് എ കെ, സിജോ മോന്‍ ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






