ചേലച്ചുവട്ടില്‍ ഒന്നരക്കിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ എക്‌സൈസ് പിടിയില്‍
ചേലച്ചുവട്ടില്‍ ഒന്നരക്കിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ എക്‌സൈസ് പിടിയില്‍

ഇടുക്കി: വില്‍പ്പനയ്ക്കായി സൂക്ഷിച്ച ഒന്നരക്കിലോ കഞ്ചാവുമായി മധ്യവയസ്‌കനെ ഇടുക്കി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ചേലച്ചുവട് നാലുകമ്പി തോപ്പില്‍ ജോസ് സത്യനേശനാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ചേലച്ചുവട്, കഞ്ഞിക്കുഴി, പഴയരിക്കണ്ടം മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ കഞ്ചാവ് എത്തിച്ചുനല്‍കിരുന്ന ആളാണ് ജോസ്. കുറച്ചുനാളായി ഇയാള്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കും.
What's Your Reaction?






