വണ്ടന്‍മേട് പഞ്ചായത്തില്‍ ഏകാരോഗ്യം പദ്ധതി തുടങ്ങി
വണ്ടന്‍മേട് പഞ്ചായത്തില്‍ ഏകാരോഗ്യം പദ്ധതി തുടങ്ങി

ഇടുക്കി: രാജ്യാന്തര തലത്തില്‍ 111 രാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ഏകാരോഗ്യം(വണ്‍ ഹെല്‍ത്ത്) പദ്ധതിക്ക് ജില്ലയില്‍ വണ്ടന്‍മേട് പഞ്ചായത്തില്‍ തുടക്കമായി. 18 വാര്‍ഡുകളിലെ തെരഞ്ഞെടുക്കപ്പെട്ട 126 കമ്യൂണിറ്റി മെന്റര്‍മാര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ചൊവ്വാഴ്ച വണ്ടന്‍മേട് സിഎച്ച്‌സിയില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി ജി വരുണ്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജിമോന്‍ വര്‍ഗീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സൈജു കെ രാമനാഥ്, ജി ഹരീഷ്, എസ്എച്ച്എം പിആര്‍ഒ അരുണ്‍, ജില്ലാ പരിശീലകന്‍ വി സാബു എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ബാച്ചുകളുടെ പരിശീലനം കൂടി പൂര്‍ത്തീകരിച്ച് ഏകാരോഗ്യം പദ്ധതി വണ്ടന്‍മേട് പഞ്ചായത്തില്‍ വിജയകരമായി നടപ്പാക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
What's Your Reaction?






