ക്രിസ്മസ്: ഇടുക്കിക്കാര്‍ കുടിച്ചുതീര്‍ത്തത് 11.72 കോടിയുടെ വിദേശമദ്യം

ക്രിസ്മസ്: ഇടുക്കിക്കാര്‍ കുടിച്ചുതീര്‍ത്തത് 11.72 കോടിയുടെ വിദേശമദ്യം

Dec 25, 2023 - 00:07
Jul 8, 2024 - 00:11
 0
ക്രിസ്മസ്: ഇടുക്കിക്കാര്‍ കുടിച്ചുതീര്‍ത്തത് 11.72 കോടിയുടെ വിദേശമദ്യം
This is the title of the web page

Slide 1
Slide 2

ഇടുക്കി: ക്രിസ്മസ് കാലത്ത് മൂന്നുദിവസങ്ങളിലായി ജില്ലയിലെ ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിച്ചത് 11.72 കോടിയുടെ വിദേശമദ്യം. 10.3 കോടിയാണ് ബെവ്കോ ഔട്ട്ലെറ്റുകളിലെ വില്‍പ്പന. മുന്‍വര്‍ഷത്തെക്കാള്‍ വരുമാനത്തില്‍ ലക്ഷങ്ങളുടെ വര്‍ധനയുണ്ടായി. ക്രിസ്മസ് തലേന്ന് മാത്രം ബെവ്കോ ഔട്ട്ലെറ്റിലൂടെ 4.08 കോടിയുടെ മദ്യം വിറ്റു. 23ന് 3.11 കോടിയും ക്രിസ്മസ് ദിനത്തില്‍ 3.08 കോടിയുമാണ് വില്‍പ്പന. ഏറ്റവുമധികം വില്‍പ്പന കട്ടപ്പന ഔട്ട്ലെറ്റിലാണ്. 1.26 കോടിയുടെ മദ്യം മൂന്നുദിവസങ്ങളിലായി വിറ്റു.

Slide 1

23ന്--42,89,530, 24ന്--50,32,690, 25ന്--33,44,030 രൂപയുടെ വരുമാനം നേടി. 68.54 ലക്ഷത്തിന്റെ വിദേശമദ്യം വിറ്റ തടിയമ്പാട് ഔട്ട്ലെറ്റാണ് രണ്ടാമത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ തൊടുപുഴ, അടിമാലി ഔട്ട്ലെറ്റുകളില്‍ ആകെ 1.42 കോടിയാണ് മൂന്നുദിവസത്തെ വരുമാനം. ബെവ്കോ തൊടുപുഴ വെയര്‍ഹൗസിന്റെ കീഴില്‍ 18 ഉം അയര്‍കുന്നം വെയര്‍ഹൗസിന്റെ മൂന്നും ഔട്ട്ലെറ്റുകളാണ് ജില്ലയിലുള്ളത്.
ഒശഴവഹശഴവെേ : ഏറ്റവുമധികം വില്‍പ്പന കട്ടപ്പന ഔട്ട്ലെറ്റില്‍

വിറ്റത് 1.26 കോടിയുടെ മദ്യം

What's Your Reaction?

like

dislike

love

funny

angry

sad

wow