ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയത്: ഡീന്‍ കുര്യാക്കോസ് എംപി
ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയത്: ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: പട്ടയ വിതരണം തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതെന്ന് ഡീന്‍ കുര്യാക്കോസ് എംപി. ഇടുക്കി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജില്ലയിലെ ജനങ്ങളെ വെല്ലുവിളിച്ച് നിരുത്തരവാദസമീപനം സ്വീകരിച്ച സര്‍ക്കാരാണ് ഇതിന് ഉത്തരവാദി. ജില്ലയിലെ ഭൂവിഷയ വസ്തുതകള്‍ കോടതിയെ കൃത്യമായി ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ പരാജയപ്പെട്ടു. സര്‍ക്കാര്‍ അഭിഭാഷകര്‍ ഒളിച്ചുകളിച്ചതിനെ തുടര്‍ന്ന് ഇടുക്കി ഒന്നാകെ പ്രതികൂല സാഹചര്യത്തില്‍ പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഒന്നാംപ്രതി സര്‍ക്കാര്‍ അഭിഭാഷകര്‍ തന്നെയാണ്. നടന്നുകൊണ്ടിരിക്കുന്ന കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ടെന്നും ജില്ലയിലെ പ്രതിസന്ധികള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും എംപി ഉപ്പുതറയില്‍ പറഞ്ഞു.
What's Your Reaction?






