ആഞ്ഞിലിപ്പാലം- താന്നിക്കല്‍പ്പടി റോഡ് നിര്‍മാണം പുരോഗമിക്കുന്നു
ആഞ്ഞിലിപ്പാലം- താന്നിക്കല്‍പ്പടി റോഡ് നിര്‍മാണം പുരോഗമിക്കുന്നു

ഇടുക്കി: കട്ടപ്പന നഗരസഭയേയും കാഞ്ചിയാര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ആഞ്ഞിലിപ്പാലം- താന്നിക്കല്‍പ്പടി റോഡ് നിര്‍മാണം പുരോഗമിക്കുന്നു. നിരവധി കുടുംബങ്ങളുടെ ആശ്രയമായ റോഡ് മണ്ണിട്ടുനിരപ്പാക്കല്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. കട്ടപ്പനയേയും കാഞ്ചിയാറിനെയും കുറഞ്ഞദൂരത്തില്‍ ബന്ധിപ്പിക്കുന്ന പാതയാണിത്.
മുമ്പ് ഉണ്ടായിരുന്ന ചെറിയ റോഡ് നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് കട്ടപ്പന നഗരസഭ തുക വകയിരുത്തി വീതി കൂട്ടി നിര്‍മിക്കുകയായിരുന്നു. തൊവരയാര്‍ ആഞ്ഞിലിപ്പാലത്തുനിന്ന് കാഞ്ചിയാര്‍ പഞ്ചായത്തിലെ സുമതിക്കടയിലേക്ക് എത്തുന്ന പാത വിനോദസഞ്ചാരികള്‍ക്കും പ്രയോജനപ്പെടും.
What's Your Reaction?






