സ്ത്രീധനം കൊടുക്കില്ല, വാങ്ങില്ല: പ്രതിജ്ഞയെടുത്ത് മൂന്നാറിലെ വിദ്യാര്‍ഥികള്‍
സ്ത്രീധനം കൊടുക്കില്ല, വാങ്ങില്ല: പ്രതിജ്ഞയെടുത്ത് മൂന്നാറിലെ വിദ്യാര്‍ഥികള്‍

സ്ത്രീധനം കൊടുക്കില്ല, വാങ്ങില്ല:
പ്രതിജ്ഞയെടുത്ത് മൂന്നാറിലെ വിദ്യാര്‍ഥികള്‍
ഇടുക്കി: സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും പ്രതിജ്ഞയെടുത്ത് കാന്തല്ലൂര്‍ ഐഎച്ച്ആര്‍ഡി കോളേജിലെ വിദ്യാര്‍ഥികള്‍. സ്ത്രീധനം സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന സഹചര്യത്തിലാണ് 200ലേറെ വിദ്യാര്‍ഥികള്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്തത്. അഡ്വ എ. രാജ എംഎല്‍എ വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹന്‍ദാസ്, മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുള്‍ ജ്യോതി, വൈസ് പ്രസിഡന്റ്കോച്ചുത്രേസ്യ, മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ശശികുമാര്‍ വാര്യത്ത്, സഹകരണ ബാങ്ക് ഡയറക്ട് ബോര്‍ഡംഗം എം ലക്ഷമണന്‍ എന്നിവര്‍ സംസാരിച്ചു. മാലിന്യ വിമുക്തക്യാമ്പസ് പ്രവര്‍ത്തനങ്ങള്‍ക്ക് കാന്തല്ലൂര്‍ പഞ്ചായത്ത് അംഗംപി ടി തങ്കച്ചന്‍ 3000 രൂപ എന്‍എസ്എസ് യൂണിറ്റിന് കൈമാറി. പ്രിന്‍സിപ്പല്‍ സുജയ പി തേലക്കാട് ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.
What's Your Reaction?






