ലബ്ബക്കടയിലെ മോഷണം: മുഖംമൂടി മോഷ്ടാവിനെ തേടി പൊലീസ്
ലബ്ബക്കടയിലെ മോഷണം: മുഖംമൂടി മോഷ്ടാവിനെ തേടി പൊലീസ്

ലബ്ബക്കടയിലെ മോഷണം:
- മുഖംമൂടി മോഷ്ടാവിനെ തേടി പൊലീസ്
ഇടുക്കി: കാഞ്ചിയാര്‍ ലബ്ബക്കടയിലെ 11 സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ മുഖംമൂടി മോഷ്ടാവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മുഖംമറച്ച് കൈകളില്‍ ഗ്ലൗസ് അണിഞ്ഞെത്തിയ മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞെങ്കിലും അന്വേഷണം ദുഷ്‌കരമാണ്. കൈയുറ ധരിച്ചിരുന്നതിനാല്‍ കടകളില്‍ നിന്ന് മോഷ്ടാവിന്റെ വിലടയാളങ്ങളും കിട്ടിയിട്ടില്ല. വ്യാഴം രാത്രിയാണ് മോഷണം. അക്ഷയകേന്ദ്രത്തില്‍ നിന്ന് 70,000 രൂപയും ഒരു മൊബൈല്‍ ഫോണും നഷ്ടമായി. വിവിധ സേവനങ്ങള്‍ക്ക് ഓണ്‍ലൈനായി അടയ്ക്കാന്‍ ആളുകള്‍ ഏല്‍പ്പിച്ച പണം ഉള്‍പ്പെടെയാണ് മോഷണംപോയത്. കടടപ്പന സഹകരണ ആശുപത്രിയുടെ കീഴിലുള്ള നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് 4800 രൂപ മോഷ്ടിച്ചു. ജനസേവാ കേന്ദ്രത്തില്‍ നിന്ന് 1700 രൂപയും സിസിടിവിയുടെ ഡിവിആര്‍ ബോക്‌സും കവര്‍ന്നു. വില്ലേജ് ഓഫിസ് കുത്തിത്തുറന്ന് അകത്തു കയറിയെങ്കിലും ഒന്നും നഷ്ടമായിട്ടില്ല. സ്വകാര്യ വെറ്ററിനറി ക്ലിനിക്കില്‍ നിന്ന് 1500 രൂപയോളം കവര്‍ന്നു. പലചരക്ക് കടയില്‍ നിന്ന് 2000 രൂപയോളം തുകയും നഷ്മായി. കള്ള്ഷാപ്പ്, വസ്ത്ര ശാല, ലോട്ടറിക്കട, റെസ്റ്റോറന്റ് എന്നിവ കുത്തിത്തുറന്ന് അകത്തു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ബേക്കറിയുടെ താഴ് കുത്തിത്തുറക്കാനും ശ്രമമുണ്ടായി.
What's Your Reaction?






