കാമാക്ഷി പഞ്ചായത്തില്‍ വയോജന സംഗമവും മെഡിക്കല്‍ ക്യാമ്പും
കാമാക്ഷി പഞ്ചായത്തില്‍ വയോജന സംഗമവും മെഡിക്കല്‍ ക്യാമ്പും

ഇടുക്കി: കാമാക്ഷി പഞ്ചായത്തിന്റെയും, ഐ സി ഡി എസ് ഇടുക്കിയുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് തല വയോജന സംഗമം സംഘടിപ്പിച്ചു. ഓര്‍മ്മച്ചെപ്പ് - 2024 എന്ന പേരില്‍ നടത്തിയ സംഗമം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.പാരമ്പര്യവും തനത് ശൈലികളും നേരറിവുകളും മുതിര്‍ന്ന തലമുറയുടെ അനുഭവങ്ങളും വിവിധ കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി നടന്നു. 90 വയസ്സ് കഴിഞ്ഞ വയോജനങ്ങളെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റിന്റാമോള്‍ വര്‍ഗീസ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റെനി റോയ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ജെസ്സി കാവുങ്കല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചെള്ളാമഠം, പഞ്ചായത്തംഗങ്ങളായ ഷേര്‍ലി ജോസഫ്, അജയന്‍ എന്‍ ആര്‍, റീന സണ്ണി, പ്രഹ്ലാദന്‍ വി എന്‍, ജോസ് തൈച്ചേരിയില്‍, ജിന്റു ബിനോയ്, സെക്രട്ടറി ആല്‍ബര്‍ട്ട് ചാക്കോ, സെന്‍തോമസ് എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഇടുക്കി ഐസിഡിഎസ് മിനി ജോസഫ്, എസ് ബി മനോഹരന്‍, ലിസി മാത്യു, ജോളി കുരുവിള, ഷിജു മോള്‍ സി ടി, ആന്‍സി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
കാമാക്ഷി ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിയിലെ ഡോക്ടര്‍ പ്രിന്‍സി വര്‍ഗീസിന്റേയും കല്ലാര്‍ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി എം അജ്മല്‍ഖാന്റെയും നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും, മുണ്ടക്കയം ന്യൂ വിഷന്‍ ഐ ഹോസ്പിറ്റലിലെ ഡോക്ടര്‍ അശ്വതി മുരളീധരന്റെ നേതൃത്വത്തില്‍ നേത്ര പരിശോധന ക്യാമ്പും,കാമാക്ഷി ജി എച്ച് ഡി യിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ലിന്റു മെറിന്‍ ഷാജിയുടെയും കാഞ്ചിയാര്‍ എ പി എച്ച് സി യിലെ ഡോക്ടര്‍ മാളു പ്രദീപിന്റെയും നേതൃത്വത്തില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പും കാമാക്ഷി എസ് എച്ച് സി യിലെ ഡോക്ടര്‍ ജിന്‍സി ജോസഫിന്റെ നേതൃത്വത്തില്‍ ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പും പരിപാടിയുടെ ഭാഗമായി നടന്നു.
What's Your Reaction?






