എന്‍എച്ച്എം ജീവനക്കാരും ആശ പ്രവര്‍ത്തകരും പോസ്റ്റ്ഓഫീസ് മാര്‍ച്ച് നടത്തി
എന്‍എച്ച്എം ജീവനക്കാരും ആശ പ്രവര്‍ത്തകരും പോസ്റ്റ്ഓഫീസ് മാര്‍ച്ച് നടത്തി

ഇടുക്കി: കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ എന്‍എച്ച്എം എംപ്ലോയീസ് യൂണിയനും(സിഐടിയു), ആശ വര്‍ക്കേഴ്സ് യൂണിയനും സംയുക്തമായി കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് മാര്‍ച്ച് നടത്തി. ജില്ലയിലെ ആരോഗ്യ ദേശീയ ദൗത്യം ജീവനക്കാരും ആശ പ്രവര്‍ത്തകരും പണിമുടക്കി പ്രതിഷേധിച്ചു. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പോസ്റ്റ്ഓഫീസ് പടിക്കലേക്ക് നടത്തിയ മാര്‍ച്ചില്‍ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി എസ് രാജന്‍ ഉദ്ഘാടനം ചെയ്തു. ആശ വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി സിന്ധു വിനോദ് അധ്യക്ഷനായി. സിഐടിയു കട്ടപ്പന ഏരിയ സെക്രട്ടറി എം സി ബിജു, ആശ വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് അജിത ദിനേശന്‍, എന്‍എച്ച്എം എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി അനില്‍ ജോസഫ്, ട്രഷറര്‍ ബിനു വര്‍ഗീസ്, സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സസ് യൂണിയന്‍ ജില്ലാ സെക്രട്ടറി പി വി മിനി, അനിത റെജി തുടങ്ങിയവര്‍ സംസാരിച്ചു.
കേന്ദ്രത്തില്‍ നിന്നുള്ള കേരളത്തിന്റെ വിഹിതം അടിയന്തരമായി അനുവദിക്കുക, ആരോഗ്യ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, ആരോഗ്യ കേരളം ജീവനക്കാര്‍ക്ക് മുടങ്ങിക്കിടക്കുന്ന ശമ്പളം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
What's Your Reaction?






