പണയപ്പെടുത്തിയ ആഭരണങ്ങള്‍ മാറ്റി മുക്കുപണ്ടം വച്ചു: കട്ടപ്പന സെന്‍ട്രല്‍ ബാങ്ക് ശാഖയില്‍ ജീവനക്കാരന്‍ നടത്തിയത് കോടികളുടെ തട്ടിപ്പ്

പണയപ്പെടുത്തിയ ആഭരണങ്ങള്‍ മാറ്റി മുക്കുപണ്ടം വച്ചു: കട്ടപ്പന സെന്‍ട്രല്‍ ബാങ്ക് ശാഖയില്‍ ജീവനക്കാരന്‍ നടത്തിയത് കോടികളുടെ തട്ടിപ്പ്

Feb 20, 2024 - 21:29
Jul 9, 2024 - 22:01
 0
പണയപ്പെടുത്തിയ ആഭരണങ്ങള്‍ മാറ്റി മുക്കുപണ്ടം വച്ചു: കട്ടപ്പന സെന്‍ട്രല്‍ ബാങ്ക് ശാഖയില്‍ ജീവനക്കാരന്‍ നടത്തിയത് കോടികളുടെ തട്ടിപ്പ്
This is the title of the web page

ഇടുക്കി: കട്ടപ്പന സെന്‍ട്രല്‍ ബാങ്ക് ശാഖയില്‍ മുക്കുപണ്ടം പണയപ്പെടുത്തിയും പണയഉരുപ്പടികള്‍ തിരിമറി നടത്തിയും ജീവനക്കാരന്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കഴിഞ്ഞ ദിവസം ബാങ്കില്‍ നടന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇടപാടുകാര്‍ പണയപ്പെടുത്തിയ ആഭരണങ്ങള്‍ മാറ്റി പകരം മുക്കുപണ്ടം വച്ചു. കൂടാതെ, പരിചയക്കാരായ ഇടപാടുകാരെ കബളിപ്പിച്ച് അവരുടെ പേരില്‍ മുക്കുപണ്ടം ഇതേ ബാങ്കില്‍ പണയപ്പെടുത്തി. ബാങ്കിലെ ഗോൾഡ് അപ്രൈസറാണ് തട്ടിപ്പ് നടത്തിയതായി പറയുന്നത്. കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ മുക്കുപണ്ടം ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഇടപാടുകാരെ ഫോണില്‍ വിളിച്ച് കാര്യമറിയിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിഞ്ഞത്. നിരവധിപേരുടെ ആഭരണങ്ങള്‍ ബാങ്കില്‍ കാണാനില്ല. പകരം മുക്കുപണ്ടമാണുള്ളത്. തട്ടിപ്പ് നടത്തിയ ജീവനക്കാരന്‍ നിലവില്‍ മുങ്ങിയിരിക്കുകയാണ്. ബാങ്ക് അധികൃതരും കബളിപ്പിക്കപ്പെട്ട ഇടപാടുകാരും കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow