ആനുകൂല്യങ്ങള്‍ പ്രബല സമുദായങ്ങള്‍ കൈക്കലാക്കുന്നു: പണ്ഡിതര്‍ വിളക്കത്തല നായര്‍സഭ
ആനുകൂല്യങ്ങള്‍ പ്രബല സമുദായങ്ങള്‍ കൈക്കലാക്കുന്നു: പണ്ഡിതര്‍ വിളക്കത്തല നായര്‍സഭ

ഇടുക്കി: പണ്ഡിതര്‍ വിളക്കത്തല നായര്‍സഭ സംസ്ഥാന സമിതിയോഗം കട്ടപ്പനയില്‍ സംസ്ഥാന പ്രസിഡന്റ് വി.എന്‍. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സമുദായത്തിന് ലഭിച്ചുകൊണ്ടിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കുടിശിക തീര്‍ത്ത് വിതരണം ചെയ്യണമെന്നും ആവശ്യമായ തുക ഓരോ വര്‍ഷത്തെയും ബജറ്റില്‍ വകയിരുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഒബിസി വിഭാഗത്തിന്റെ 10 ശതമാനം സംവരണം പുനഃസ്ഥാപിക്കണം. ഭരണകേന്ദ്രങ്ങളില്‍ സമുദായത്തിന് അര്‍ഹമായ പ്രാധാന്യം ലഭിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യം ഒബിസിയിലെ സംഘടിത സമുദായങ്ങള്‍ നേടിയെടുക്കുകയാണ്. ജാതി സെന്‍സസ് എത്രയും വേഗം നടപ്പാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കരയോഗം പ്രസിഡന്റ് രവി അധ്യക്ഷനായി. എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മഹിളാസമാജം സംസ്ഥാന പ്രസിഡന്റ് രാധാമണി സോമന്‍ അവാര്‍ഡ് വിതരണം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ശരത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രദീപ് കോട്ടയം, സെക്രട്ടറിമാരായ എസ്. രാജഗോപാല്‍, ദിലീപ് കുമാര്‍ പി.ടി, ട്രഷറര്‍ ഷൈന്‍, വൈസ് പ്രസിഡന്റ് പി എസ് ശിവരാമന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ബിനു എസ്, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് അരവിന്ദ് പരമേശ്വരന്‍, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സുനില്‍ കെ കുടിവേലില്‍ എന്നിവര്‍ സംസാരിച്ചു. ഓമന മുരളി, പി എസ് ശിവരാമന്‍, അമ്പിളി സജി, സിന്ധു ഷിബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






