ശാന്തിഗ്രാം സ്‌കൂള്‍ വിദ്യാര്‍ഥികളെ മാനേജ്‌മെന്റ് സ്‌കൂളിലേക്ക് മാറ്റിയ സംഭവം: പിടിഎ പരാതി നല്‍കി
ശാന്തിഗ്രാം സ്‌കൂള്‍ വിദ്യാര്‍ഥികളെ മാനേജ്‌മെന്റ് സ്‌കൂളിലേക്ക് മാറ്റിയ സംഭവം: പിടിഎ പരാതി നല്‍കി

ഇടുക്കി: ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിലെ കുട്ടികളെ മാനേജ്‌മെന്റ് സ്‌കൂളിലേക്ക് അനധികൃതമായി മാറ്റിയ സംഭവത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും ഡിഇഒയ്ക്കും പിടിഎ പരാതി നല്‍കി. ക്രമക്കേട് കണ്ടെത്തിയിട്ടും ഡിഇ ഓഫീസിലെ ആരോപണ വിധേയനായ ജീവനക്കാരനെതിരെ നടപടി വൈകുന്നു. സമ്പൂര്‍ണ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കൃത്രിമത്വം കാട്ടി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നീക്കിയാണ് ജീവനക്കാരന്‍ മാനേജ്‌മെന്റ് സ്‌കൂളിലെ സഹായിച്ചത്. രക്ഷിതാക്കള്‍ പോലുമറിയാതെ വിദ്യാര്‍ഥികളുടെ ടിസിക്കായി ഓണ്‍ലൈന്‍ അപേക്ഷയും നല്‍കി. മാനേജ്‌മെന്റ് സ്‌കൂളുകളുടെ ഡിവിഷന്‍ നഷ്ടപ്പെടാതിരിക്കാനും പുതിയ ഡിവിഷനുകള്‍ അനുവദിപ്പിക്കാനുമുള്ള ശ്രമത്തിന്റെയും ഭാഗമായാണ് ക്രമക്കേട് നടത്തിയതെന്നും പിടിഎ ആരോപിച്ചു.
What's Your Reaction?






