പിആര്‍ഡിഎസിന്റെ പൊയ്ക തീര്‍ത്ഥാടന പദയാത്ര
പിആര്‍ഡിഎസിന്റെ പൊയ്ക തീര്‍ത്ഥാടന പദയാത്ര

ഇടുക്കി: പ്രത്യഷ രക്ഷാ ദൈവസഭയുടെ നേത്യത്വത്തില്‍ പൊയ്കാ തീര്‍ത്ഥാടന പദയാത്ര ആരംഭിച്ചു. പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ 85-ാമത് ഉപവാസ ധ്യാനയോഗത്തോട് അനുബന്ധിച്ച് കിഴക്കന്‍ സോണല്‍ യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് പൊയ്കാ തീര്‍ത്ഥാടന പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. പിആര്‍ഡിഎസ് യുവജന സംഘം പ്രസിഡന്റ് മനോജ് കണിയാംമൂല പദയാത്ര ഉദ്ഘാടനം ചെയ്തു. ഹൈ കൗണ്‍സിലംഗം ശശികുമാര്‍ റ്റി.ജെ അനുഗ്രഹ പ്രഭാഷണം നടത്തി. പദയാത്ര 28ന് ഇരവിപേരൂര്‍ ശ്രീകുമാര ഗുരുദേവ മണ്ഡപത്തില്‍ എത്തി അനുഗ്രഹം ഏറ്റുവാങ്ങി സമാപിക്കും.
കല്ലാര്‍, ആദിയാര്‍പുരം, കാപ്പിപ്പതാല്‍ , കഞ്ഞികുഴി തുടങ്ങിയ മേഖലകളില്‍ നിന്നും സുധീഷ് കുമാര്‍, ശരത്ത് കെ.എന്‍, അനന്ദു, അമല്‍ എന്‍.ആര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര എത്തിയത്. കേന്ദ്ര സമിതി അംഗം സുജിത്ത് ചില്ലിത്തോട് യുവജന സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി സുനില്‍ കുമാരപുരം എന്നിവരാണ് പദയാത്രക്ക് നേതൃത്വം നല്‍കുന്നത്.
What's Your Reaction?






