മലയോര ഹൈവേയിൽ അപകടക്കെണിയൊരുക്കി ഇലക്ട്രിക് പോസ്റ്റുകൾ
മലയോര ഹൈവേയിൽ അപകടക്കെണിയൊരുക്കി ഇലക്ട്രിക് പോസ്റ്റുകൾ

ഇടുക്കി: കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയിൽ റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ അപകട സാധ്യത ഉയർത്തുന്നു. മാട്ടുക്കട്ട ടൗണിലെ ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപം നിൽക്കുന്ന വൈദ്യുത പോസ്റ്റിൽ നിന്നും ഇലക്ട്രിക് ലൈനുകൾ മാറ്റിയെങ്കിലും പോസ്റ്റുകൾ മാറ്റാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മാട്ടുക്കട്ട ടൗണിലെ റോഡിൻറെ ഇരുഭാഗങ്ങളിലെ അനധികൃത പാർക്കിംഗിനൊപ്പം വൈദ്യുത പോസ്റ്റ് വഴിയിലേക്ക് നിൽക്കുന്നത് ഏറെ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാൽ കോൺട്രാക്ട് എടുത്ത ആളുകൾ ഉത്തരവാദിത്ത പരമായി പെരുമാറണം എന്നാണ് നാട്ടുകാരുടെ ആവിശ്യം.
What's Your Reaction?






