കിഴക്കന്‍ മേഖല ശിവഗിരി തീര്‍ഥാടന പദയാത്ര
കിഴക്കന്‍ മേഖല ശിവഗിരി തീര്‍ഥാടന പദയാത്ര

ഇടുക്കി: കിഴക്കന്‍ മേഖല ശിവഗിരി തീര്‍ഥാടന പദയാത്ര 20ന് ശിവഗിരി മഠത്തിന്റെ ശാഖാശ്രമമായ കുമളി ചക്കുപള്ളം ശ്രീനാരായണ ധര്‍മാശ്രമത്തില്‍ നിന്നാരംഭിക്കും. രാവിലെ ഏഴിന് എസ്എന്‍ഡിപി യോഗം യൂണിയന്‍ പ്രസിഡന്റുമാരായ ബിജു മാധവന്‍, ചെമ്പന്‍കുളം ഗോപിവൈദ്യന്‍ എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്യും. ശിവഗിരി മഠത്തിലെ ഗുരുപ്രകാശം സ്വാമികള്‍ നേതൃത്വം നല്‍കും. 250ലേറെ തീര്‍ഥാടകര്‍ പദയാത്രയില്‍ പങ്കെടുക്കും. 21ന് പകല്‍ 1.45ന് കട്ടപ്പന ഗുരുദേവ കീര്‍ത്തിസ്തംഭത്തില്‍ സ്വീകരണം നല്‍കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം 29ന് വൈകിട്ട് ഏഴിന് ശിവഗിരിയിലെത്തും. വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് ശ്രീധരന്‍ തന്ത്രി, കെ എന്‍ തങ്കപ്പന്‍, സത്യവൃതന്‍ ബാലഗ്രാം, രവിലാല്‍ പാമ്പാടുംപാറ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






