കാമാക്ഷിയില്‍ നൈപുണ്യപരിശീലന കേന്ദ്രം തുറന്നു
കാമാക്ഷിയില്‍ നൈപുണ്യപരിശീലന കേന്ദ്രം തുറന്നു

ഇടുക്കി: കേരള നോളേജ് ഇക്കണോമി മിഷന്‍, കുടുംബശ്രീയുടെയും കാമാക്ഷി പഞ്ചായത്തിന്റെയും സഹകരണത്തോടെ കാമാക്ഷിയില്‍ നൈപുണ്യപരിശീലന കേന്ദ്രം തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. പ്ലസ്ടു മുതല്‍ ഉപരി വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് സ്വകാര്യ മേഖലയില്‍ വൈജ്ഞാനിക തൊഴിലുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായാണിത്. ഡിഡബ്ല്യുഎംഎസ് ആപ്ലിക്കേഷന്‍ വഴി തൊഴില്‍ കണ്ടെത്താനും ആവശ്യമായ നൈപുണ്യ പരിശീലനം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാനും സെന്ററില്‍ സൗകര്യമുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സോണി ചൊള്ളാമഠം, റെനി റോയി, ചിഞ്ചുമോള്‍ ബിനോയി, പഞ്ചായത്ത് അംഗങ്ങളായ എം ജെ ജോണ്‍, ജിന്റു ബിനോയി, റീന സണ്ണി, ഷേര്‍ളി ജോസഫ്, അജയന്‍ എന്‍.ആര്‍, ജോസ് തൈച്ചേരിയില്‍, ചെറിയാന്‍ കട്ടക്കയം, പഞ്ചായത്ത് സെക്രട്ടറി ബറൈറ്റ് മോന്‍ പി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിസ്സി മാത്യു, ഡിപിഎം ലിന്റു മരിയ, കമ്യൂണിറ്റി അംബാസിഡര്‍ രാധിക രാജന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






