വണ്ടിപ്പെരിയാര്‍ വാളാര്‍ഡി എച്ച്എംഎല്‍ എസ്റ്റേറ്റ് ലയത്തിന് മുകളില്‍ മരം കടപുഴകി വീണു: രണ്ട് ഓട്ടോറിക്ഷകള്‍ തകര്‍ന്നു
വണ്ടിപ്പെരിയാര്‍ വാളാര്‍ഡി എച്ച്എംഎല്‍ എസ്റ്റേറ്റ് ലയത്തിന് മുകളില്‍ മരം കടപുഴകി വീണു: രണ്ട് ഓട്ടോറിക്ഷകള്‍ തകര്‍ന്നു

ഇടുക്കി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ വണ്ടിപ്പെരിയാര്‍ വാളാര്‍ഡി എസ്റ്റേറ്റിലെ ലയത്തിന് മുകളിലേക്ക് വന്‍മരം കടപുഴകി വീണു. ലയത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന 2 ഓട്ടോറിക്ഷകള്‍ മരത്തിനടിയിലായി. എച്ച്എംഎല്‍ എസ്‌റ്റേറ്റില്‍ താമസിക്കുന്ന മുത്തുലക്ഷ്മി പുഷ്പം, മനോന്മണി ബാലമുരുകന്‍ എന്നിവരുടെ വീടിന് മുകളിലേക്കാണ് മരം വീണത്. വലിയ ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോഴേക്കും മരം വീടിന് മുകളിലേക്ക് പതിച്ചിരുന്നു. മൂന്ന് കുട്ടികളും മുത്തുലക്ഷ്മിയും മുത്തുലക്ഷ്മിയുടെ മാതാവ് പുഷ്പവുമാണ് ഈ സമയം വീടിനുള്ളില്‍ ഉണ്ടായിരുന്നത് ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലയത്തിനോട് ചേര്‍ന്നിരിക്കുന്ന അപകടാവസ്ഥയിലായ വന്‍മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് മാനേജ്‌മെന്റിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് മനോന്മണിയും ഭര്‍ത്താവ് ബാല മുരുകനും പറയുന്നു. തൊട്ടടുത്ത ലയത്തില്‍ താമസിക്കുന്ന രാജയുടെ ഓട്ടോറിക്ഷയാണ് തകര്‍ന്നത്. ഇതിന് സമീപം നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോറിക്ഷയും തകര്‍ന്നിട്ടുണ്ട്. ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ നശിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, വാഴൂര്‍ സോമന്‍ എംഎല്‍എ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. ഇവരെ മാറ്റിപ്പാര്‍പ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനുവേണ്ടി വണ്ടിപ്പെരിയാര്‍ ഗവ. എല്‍ പി സ്‌കൂളില്‍ ക്യാമ്പ് ആരംഭിച്ചതായി പെരിയാര്‍ വില്ലേജ് ഓഫീസര്‍ കൃഷ്ണകുമാര്‍ അറിയിച്ചു.
What's Your Reaction?






