രാജാക്കാട്ടെ റോഡുകളുടെ നിര്‍മാണം വൈകുന്നു: പ്രതിഷേധിച്ച് കോണ്‍ഗ്രസ്

രാജാക്കാട്ടെ റോഡുകളുടെ നിര്‍മാണം വൈകുന്നു: പ്രതിഷേധിച്ച് കോണ്‍ഗ്രസ്

Jul 3, 2025 - 11:50
 0
രാജാക്കാട്ടെ റോഡുകളുടെ നിര്‍മാണം വൈകുന്നു: പ്രതിഷേധിച്ച് കോണ്‍ഗ്രസ്
This is the title of the web page

ഇടുക്കി: രാജാക്കാട് മേഖലയിലെ റോഡുകളുടെ നിര്‍മാണം വൈകുന്നതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം ജോര്‍ജ് തോമസ് ഉദ്ഘാടനം ചെയ്തു. എല്ലക്കല്‍ വലിയ മുല്ലക്കാനം റോഡ്, എല്ലക്കല്‍ പൊട്ടന്‍കാട് റോഡുകളുടെ നിര്‍മാണമാണ് വൈകുന്നത്. എല്ലക്കല്‍ വലിയ മുല്ലക്കാനം റോഡിന്റെ 5 കിലോമീറ്റര്‍ ഭാഗം ടാര്‍ ചെയ്യാനും മുതിരപ്പുഴയാറിന് കുറുകെ എല്ലക്കല്ലില്‍ പാലം നിര്‍മിക്കാനുമായി 39 കോടിയാണ് അനുവദിച്ചത്. കരാര്‍ കാലാവധി കഴിഞ്ഞ് സമയം ദീര്‍ഘിപ്പിച്ചുനല്‍കിയിട്ടും നിര്‍മാണം പൂര്‍ത്തിയാക്കിയില്ല. 1 കിലോമീറ്റര്‍ മാത്രമാണ് ഭാഗികമായി ടാര്‍ ചെയ്തത്. കൊച്ചുമുല്ലക്കാനം മുതല്‍ തേക്കുംകാനം വരെയുള്ള ഭാഗം ചെളിക്കുണ്ടായി മാറി. പിഎംജിഎസ്വൈ പദ്ധതി പ്രകാരം നിര്‍മിക്കുന്ന എല്ലക്കല്‍ പൊട്ടന്‍കാട് റോഡ് നിര്‍മാണവും ഇഴയുന്നു. രണ്ടുവര്‍ഷമായിട്ടും കരാറുകാരന്‍ പണി പൂര്‍ത്തിയാക്കിയിട്ടില്ല. ജലജീവന്‍ മിഷന്റെ പൈപ്പ് സ്ഥാപിക്കല്‍ ജോലികള്‍ നടക്കുന്നതിനാലാണ് നിര്‍മാണം വൈകുന്നതെന്ന് കരാറുകാരന്‍ പറയുന്നു. അനധികൃതമായി പാറഖനനം നടത്തിയിട്ടുണ്ടെന്നും വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണെന്നും പല സ്ഥലങ്ങളിലും സംരക്ഷണ ഭിത്തി നിര്‍മിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. വാര്‍ഡ് പ്രസിഡന്റ് ഓമന തങ്കച്ചന്‍ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ബേബി, വി ജെ ജോസഫ്, ഷാബു കൊറ്റംചിറക്കുന്നേല്‍, കെ എന്‍ സജീവ്, ജിന്‍സ് മാത്യു, ഷാലറ്റ് ഫ്രാന്‍സീസ്, രജു എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow