എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍
എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍

ഇടുക്കി: വിവിധ ക്രൈസ്തവ സഭകള്‍ എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ നടത്തി. കെ ചപ്പാത്ത് സെന്റ് ആന്റണിസ് പള്ളി പാരിഷ് ഹാളില്‍ സിഎസ്ഐ ഉപ്പുതറ സഭാ ജില്ലാ ചെയര്‍മാന്‍ റവ. കെ എ ലൂക്കോസ് അധ്യക്ഷനായി. ചപ്പാത്ത് സെന്റ് ആന്റണിസ് പള്ളി വികാരി ഫാ. സുരേഷ് ആന്റണി സന്ദേശം നല്‍കി. സിഎസ്ഐ കരുന്തരുവി സഭാ വികാരി റവ. ബിനോയി മാത്യു, ചപ്പാത്ത് യാക്കോബായ സഭാ വികാരി ഫാ. ഐസക് കുര്യാക്കോസ്, റവ. ജെയ്‌സിങ് നോബര്‍ട്ട്, റവ. അരുണ്‍ ജോസഫ്, ഇവാഞ്ചലിസ്റ്റ് എന്‍ സൈമണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സഭകളില്‍ നിന്നുള്ള ടീമുകള്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു
What's Your Reaction?






