മൂന്നാര്‍ മേഖലയിലെ കാട്ടാന ശല്യം: ജാഗ്രതാ നടപടികള്‍ കൂടുതല്‍ ശക്തമാക്കി വനംവകുപ്പ്
മൂന്നാര്‍ മേഖലയിലെ കാട്ടാന ശല്യം: ജാഗ്രതാ നടപടികള്‍ കൂടുതല്‍ ശക്തമാക്കി വനംവകുപ്പ്
ഇടുക്കി: മൂന്നാര്‍ മേഖലയില്‍ കാട്ടാനകളുടെ ശല്യം വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടികള്‍ കൂടുതല്‍ ശക്തമാക്കി വനംവകുപ്പ്. വേനല്‍ക്കാലം ആരംഭിച്ചതോടെ പടയപ്പയടക്കമുള്ള ഒറ്റയാന്‍മാര്‍ക്ക് പുറമെ ചെറുതും വലുതുമായ കാട്ടാന കൂട്ടങ്ങളും ജനവാസ മേഖലയിലേയ്ക്ക് എത്തിയ സാഹചര്യത്തിലാണ് ജാഗ്രതാ നടപടികള്‍ വനംവകുപ്പ് കൂടുതല്‍ ശക്തമാക്കിയത്. ആര്‍ആര്‍ടികളുടെയും പിആര്‍ടികളുടെയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി മുമ്പോട്ട് കൊണ്ടുപോകുകയാണെന്ന് മൂന്നാര്‍ റെയിഞ്ച് ഓഫീസര്‍ എസ് ബിജു പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന ദേശീയപാതയില്‍ ഇറങ്ങി ഗതാഗതം തടസപ്പെട്ടിരുന്നു. വേനല്‍ കനക്കുന്നതോടെ കാട്ടാന ശല്യം ഇനിയും രൂക്ഷമാകുമെന്ന ആശങ്കയും ആളുകള്‍ക്കുണ്ട്. കാട്ടാനകള്‍ ജനവാസ മേഖലകളില്‍ എത്തി നാശനഷ്ടങ്ങളുണ്ടാക്കുന്നത് പരമാവധി ഒഴിവാക്കാനാണ് വനംവകുപ്പിന്റെ ശ്രമം.
What's Your Reaction?