കുമളി വെള്ളാരംകുന്നില്‍ അനധികൃത മണ്ണെടുപ്പിനെച്ചൊല്ലി തര്‍ക്കം: ബിഎല്‍ഒ വിനീത് സുരേഷ് ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്
കുമളി വെള്ളാരംകുന്നില്‍ അനധികൃത മണ്ണെടുപ്പിനെച്ചൊല്ലി തര്‍ക്കം: ബിഎല്‍ഒ വിനീത് സുരേഷ് ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്
ഇടുക്കി: കുമളി വെള്ളാരംകുന്നില്‍ അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ബിഎല്‍ഒ വിനീത് സുരേഷ് ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രി 8.30ന് വെള്ളാരംകുന്ന് ടൗണിലായിരുന്നു സംഘര്‍ഷം. പ്രദേശത്ത് അനുമതിയില്ലാതെ മണ്ണെടുത്ത് കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് കുമളി പൊലീസ് മൂന്ന് ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തിരുന്നു. നടപടിക്ക് പിന്നില്‍ ഡൈമുക്ക് സ്വദേശിയും ബിഎല്‍ഒയുമായ വിനീതും സുഹൃത്ത് മോബിനുമാണെന്ന് ആരോപിച്ചാണ് തര്‍ക്കം ആരംഭിച്ചത്. തുടര്‍ന്ന് ടിപ്പര്‍ ഡ്രൈവര്‍ മോബിനെ മര്‍ദിക്കുകയും ഇത് തടയാനെത്തിയ വിനീതിനെ എട്ടോളം വരുന്ന സംഘം ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. തലയ്ക്ക് പരിക്കേറ്റ വിനീതിനെ ആദ്യം കുമളി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റി. വിനീതിന്റെ തലയില്‍ ആന്തരിക രക്തസ്രാവമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വിനീതും മോബിനുംചേര്‍ന്ന് തങ്ങളെ ആക്രമിച്ചുവെന്ന് ആരോപിച്ച് എതിര്‍വിഭാഗവും പരാതി നല്‍കി. സംഭവത്തില്‍ പരിക്കേറ്റ ബിനീഷ്, ബിജു, ബെന്‍ ആഡ്രിന്‍ ഷാജി, റെജിന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഇരുവിഭാഗങ്ങളുടെയും പരാതിയില്‍ കുമളി പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?