ദേശീയപാതയില്‍ തലക്കോടിന്‌സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു
ദേശീയപാതയില്‍ തലക്കോടിന്‌സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു
ഇടുക്കി: ദേശീയപാതയില്‍ തലക്കോടിന്‌സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാത്രി 10നാണ് അപകടം. രാജാക്കാട് ഭാഗത്തുനിന്ന് കല്യാണ ആവശ്യത്തിന് പോയവര്‍ സഞ്ചരിച്ചിരുന്ന ബസിനാണ് തീപിടിച്ചത്. വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയ സമയത്ത് തീ പടര്‍ന്നതിനാല്‍ ദുരന്തം ഒഴിവായി. വാഹനം പൂര്‍ണമായി കത്തി നശിച്ചു. അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
What's Your Reaction?