ഹൈറേഞ്ച് മാര്‍ത്തോമ്മ കണ്‍വന്‍ഷന്‍ 17 മുതല്‍

ഹൈറേഞ്ച് മാര്‍ത്തോമ്മ കണ്‍വന്‍ഷന്‍ 17 മുതല്‍

Oct 13, 2025 - 17:48
 0
ഹൈറേഞ്ച് മാര്‍ത്തോമ്മ കണ്‍വന്‍ഷന്‍ 17 മുതല്‍
This is the title of the web page

ഇടുക്കി: മലങ്കര മാര്‍ത്തോമ സുറിയാനി സഭ കുമളി സെന്റര്‍ സന്നദ്ധ സുവിശേഷക സംഘം 17, 18, 19 തീയതികളില്‍ ഹൈറേഞ്ച് മാര്‍ത്തോമ്മ കണ്‍വന്‍ഷന്‍ നടത്തും. 17ന് മത്തായിപ്പാറ സെന്റ് മാത്യൂസ് മാര്‍ത്തോമ ഇടവകയിലും 18ന് കൊച്ചറ നസ്രത്ത് മാര്‍ത്തോമ്മ ഇടവകയിലും വൈകിട്ട് 6 മുതല്‍ ഗാനശുശ്രൂഷയും വചനശുശ്രൂഷയും. റവ. ജോണ്‍ ജി വര്‍ഗീസ് കാര്‍മികത്വം വഹിക്കും. 19ന് രാവിലെ 8.30ന് കുമളി സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ ഇടവകയില്‍ കോട്ടയം-കൊച്ചി ഭ്രദാസനാധിപന്‍ റവ. തോമസ് മാര്‍ തിമഥിയോസ് എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍ കുര്‍ബാന. 800ലേറെ പേര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ റവ. ജോണ്‍ പി വര്‍ഗീസ്, റവ. ജോമോന്‍ ജോസ്, റവ. ജിതിന്‍ കെ വര്‍ഗീസ്, റോബിന്‍ ഐസക്, സോജി ബെന്നി, ഏബല്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow