കട്ടപ്പനയില്‍ ജില്ലാ അണ്ടര്‍ 15 ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് നടത്തി

കട്ടപ്പനയില്‍ ജില്ലാ അണ്ടര്‍ 15 ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് നടത്തി

May 23, 2026 - 17:33
 0
കട്ടപ്പനയില്‍ ജില്ലാ അണ്ടര്‍ 15 ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് നടത്തി
This is the title of the web page

ഇടുക്കി: കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലും സ്റ്റേറ്റ് ചെസ് ടെക്‌നിക്കല്‍ കമ്മിറ്റിയും ജില്ലാ ഓര്‍ഗനൈസിങ് കമ്മിറ്റിയുടെയും സഹകരണത്തോടെ കട്ടപ്പനയില്‍ ജില്ലാ അണ്ടര്‍ 15 ഓപ്പണ്‍ ആന്‍ഡ് ഗേള്‍സ് ചെസ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പ് നടത്തി. 15 വയസിന് താഴെയുള്ളവര്‍ക്കായി ഓപ്പണ്‍, ഗേള്‍സ് എന്നിങ്ങനെ രണ്ട് കാറ്റഗറികളിലായിരുന്നു മത്സരം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ഏഴ് വയസുമുതല്‍ പ്രായമുള്ള കുട്ടികള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തു. മത്സരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആര്‍ബിറ്റര്‍ ജോബി ജോസ്, സ്റ്റേറ്റ് ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി ഇടുക്കി ജില്ലാ ചെയര്‍മാന്‍ രാജന്‍ കെ എന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മത്സരത്തില്‍ വിജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. ഇവിടെ നിന്ന് യോഗ്യത നേടിയവര്‍ കാസര്‍ഗോഡ് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പിലെ ഓപ്പണ്‍ കാറ്റഗറിയില്‍ ജൊഹാന്‍ സി ജിന്‍സണ്‍, ജോയല്‍ ജിനേഷ്, ഋഥ്വിക് മനു, ഋതുദേവ് മനു എന്നിവരും ഗേള്‍സ് കാറ്റഗറിയില്‍ സിയ സിജു, ശ്രീവര്‍ഷിണി ടി അനു,  അധീന സാബിന്‍, മീനാക്ഷി വിനോദ് എന്നിവരും കാസര്‍ഗോഡ് നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow