മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

May 24, 2026 - 11:06
 0
മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍
This is the title of the web page

ഇടുക്കി: മുഖ്യമന്ത്രി വി ഡി സതീശനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ സ്ഥിരം ഡ്രൈവറും കല്ലാര്‍ സ്വദേശിയുമായ എസ് സുനില്‍കുമാറിനെയാണ് സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തത്. കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസറുടേതാണ് നടപടി. സുനില്‍കുമാര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ നിരന്തരം പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രിയുടെ ചിത്രം മോശം രീതിയില്‍ മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്യുകയും അസഭ്യമായ ഭാഷയില്‍ അധിക്ഷേപങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിനെതിരെ ഉയര്‍ന്ന പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow