നെടുങ്കണ്ടത്തെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാറിന്റേത് ഗുരുതര ചട്ടലംഘനം: മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു
നെടുങ്കണ്ടത്തെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാറിന്റേത് ഗുരുതര ചട്ടലംഘനം: മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു
ഇടുക്കി: മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവര്‍ കല്ലാര്‍ സ്വദേശി എസ് സുനില്‍കുമാറിനെതിരെയാണ് നടപടി. വകുപ്പുതല അന്വേഷണത്തിന് മുന്നോടിയായി കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസറുടേതാണ് ഉത്തരവ്.
ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ സുനില്‍കുമാര്‍ നിരന്തരം പങ്കുവച്ചതായി വിജിലന്‍സ് വിഭാഗം കണ്ടെത്തി. മുഖ്യമന്ത്രിയുടെ ചിത്രം അശ്ലീലവും അസഭ്യവുമായ രീതിയില്‍ മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്തതായും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരന്‍ പാലിക്കേണ്ട പ്രാഥമിക പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണിത്. രാഷ്ട്രീയ നിഷ്പക്ഷത പുലര്‍ത്തേണ്ട സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട കര്‍ശന നിര്‍ദേശങ്ങള്‍ നിലനില്‍ക്കെയാണ് ഡ്രൈവര്‍ ഗുരുതരമായ വീഴ്ചവരുത്തിയത്.
സുനില്‍കുമാറിനെതിരെ കെഎസ്ആര്‍ടിസി വിജിലന്‍സിന് പുറമെ പൊലീസിലും പരാതി ലഭിച്ചിട്ടുണ്ട്. വ്യക്തിപരമായി അധിക്ഷേപിക്കുകയും സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം സൈബര്‍ പൊലീസ് കേസെടുക്കുമെന്നാണ് സൂചന. കെഎസ്ആര്‍ടിസിയുടെ അന്തസിനും അച്ചടക്കത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
What's Your Reaction?
