വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസിൻ്റെ ജന്മദിനം ആഘോഷിച്ചു
വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസിൻ്റെ ജന്മദിനം ആഘോഷിച്ചു
ഇടുക്കി : വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസിൻ്റെ ഇരുന്നൂറ്റി അഞ്ചാമത് ജന്മദിന ആചരണവും അനുസ്‌മരണ സമ്മേളനവും ഫാഷൻ ഡിസൈൻ പ്രൊജക്ട് ഉദ്ഘാടനവും നടന്നു. മുൻ റീജിയണൽ വൈസ് ചെയർമാൻ ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന വൈഎം സിഎ പ്രസിഡൻ്റ് സൽജു ജോസഫ് അധ്യക്ഷനായി. താങ്ക്സ്ഗിവിങ്ങ്സ് ഡേയോടനുബന്ധിച്ച് കട്ടപ്പന വൈഎംസിഎ യുടെ നേതൃത്വത്തിൽ ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിൻ്റെ സഹകരണത്തോടെ നടത്താൻ ആഗ്രഹിക്കുന്ന ഫാഷൻ ഡിസൈൻ പ്രോജക്ട് യോഗത്തിൽ വിശദീകരിച്ചു. വൈഎംസിഎ നാഷണൽ കമ്മിറ്റി മെമ്പർ യു സി തോമസ് സർ ജോർജ് വില്യംസ് പ്രഭാഷണം നടത്തി. ഇടുക്കി സബ് റീജിയണൽ ചെയർമാൻ സനു വർഗീസ് നിർവഹിച്ചു. സമർപ്പണ പ്രാർത്ഥനയ്ക്ക് കട്ടപ്പന സെൻ്റ് ജോൺസ് സി എസ് ഐ പള്ളി വികാരി റവ സതീഷ് വിൽസൺ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ജോർജുകുട്ടി പൗലോസ് , ഇടുക്കി സബ് റീജിയൺ ജനറൽ കൺവീനർ കെ ജെ ജോസഫ്, വനിതാ ഫോറം അഡ്ഹോക് കമ്മിറ്റി മെമ്പർ അജി ഫിലിപ്പ് സെക്രട്ടറി ടോമി ഫിലിപ്പ് ട്രഷറർ ടി എ സണ്ണി, രജിറ്റ് ജോർജ്, ലാൽ പീറ്റർ പിജി എന്നിവർ നേതൃത്വം നൽകി.
What's Your Reaction?