വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനായി സിപിഐ എമ്മിന്റെ വിദ്യാഭ്യാസ സഹായനിധി
വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനായി സിപിഐ എമ്മിന്റെ വിദ്യാഭ്യാസ സഹായനിധി

കട്ടപ്പന : നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥിനികളുടെ തുടര്‍പഠനത്തിനായി സിപിഎം കട്ടപ്പന ഏരിയ കമ്മിറ്റി വിദ്യാഭ്യാസ സഹായനിധി രൂപീകരിച്ചു. കട്ടപ്പന ഇഎംഎസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം യോഗം സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സഹായനിധിയിലേക്ക് ജനുവരി 12, 13, 14 തീയതികളില്‍ നഗരസഭാപരിധിയില്‍ ധനസമാഹരണം നടത്തും. വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആക്രിസാധനങ്ങള്‍ ശേഖരിച്ച് വിറ്റും തുക കണ്ടെത്തും. നഗരസഭയിലെ 34 വാര്‍ഡുകളിലും യോഗങ്ങള്‍ ചേര്‍ന്ന് കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനിച്ചു. സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ സംഘടനകള്‍, സുമനസുകള്‍ എന്നിവരുടെ സഹകരണവും ഉറപ്പാക്കും. രണ്ട് വിദ്യാര്‍ഥിനികളുടെ ഉന്നത പഠനത്തിനായി 10 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.യോഗത്തില്‍ ഏരിയ സെക്രട്ടറി വി ആര്‍ സജി അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, ടോമി ജോര്‍ജ്, കെ പി സുമോദ്, എസ് എസ് പാല്‍രാജ്, ലോക്കല്‍ സെക്രട്ടറിമാരായ ലിജോബി ബേബി, കെ എന്‍ വിനീഷ്‌കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ സുധര്‍മ മോഹനന്‍, ഷജി തങ്കച്ചന്‍, പോഷക സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികള്‍: വി ആര്‍ സജി(രക്ഷാധികാരി), എം സി ബിജു(ചെയര്‍മാന്‍), ലിജോബി ബേബി(കണ്‍വീനര്‍).
What's Your Reaction?






