കോവിഡ് ബാധിച്ച് മരിച്ചു
കോവിഡ് ബാധിച്ച് മരിച്ചു

ഇടുക്കി: തൊടുപുഴയില്‍ കോവിഡ് ബാധിച്ച് വൃദ്ധന്‍ മരിച്ചു. തൊടുപുഴ നഗരസഭ ഏഴാംവാര്‍ഡ് പട്ടാണിക്കുന്ന് പുളിക്കല്‍ പരീത്കുഞ്ഞ് (83) ആണ് മരിച്ചത്. പനി ബാധിച്ച പരീത്കുഞ്ഞിനെ കഴിഞ്ഞ 27ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. പരീത്കുഞ്ഞ് ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്‌കാരം നടത്തി.
What's Your Reaction?






