ചാണകം ഉണക്കാനിട്ടതിന് ക്ഷീര കര്‍ഷകന് പിഴ: നടപടിയെടുത്തത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണെന്ന് ചക്കുപള്ളം പഞ്ചായത്ത്: ഭരണസമിതിയുടെ സഹകരണമുണ്ടായില്ലെന്ന് കര്‍ഷകന്‍
ചാണകം ഉണക്കാനിട്ടതിന് ക്ഷീര കര്‍ഷകന് പിഴ: നടപടിയെടുത്തത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണെന്ന് ചക്കുപള്ളം പഞ്ചായത്ത്: ഭരണസമിതിയുടെ സഹകരണമുണ്ടായില്ലെന്ന് കര്‍ഷകന്‍

ഇടുക്കി: ചക്കുപള്ളം പഞ്ചായത്തിലെ കുരുവിക്കാട്ടുപാറയിലെ പാറപ്പുറത്ത് ചാണകം ഉണക്കാനിട്ടതിന്റെ പേരില്‍ ക്ഷീര കര്‍ഷകന്‍ ഓലിക്കര ബിജുവിന് 10,000 പിഴ ചുമത്തിയ സംഭവത്തില്‍ വിവാദം തുടരുന്നു. പരിശോധന നടത്തി പിഴ ചുമത്തിയത് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്‍സല്‍ പറഞ്ഞു. പഞ്ചായത്താണ് പിഴയിട്ടതെന്ന പേരിലുള്ള മാധ്യമ വാര്‍ത്തയും പ്രചാരണവും വ്യാജമാണ്. സ്‌ക്വാഡാണ് പിഴ ചുമത്തിയതിനെ തുടര്‍ന്ന് നടപടിക്രമങ്ങളുടെ ഭാഗമായാണ് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയത്. വ്യാജ പ്രചാരണത്തിനുപിന്നില്‍ ചിലരുടെ താല്‍പര്യമാണെന്നും പഞ്ചായത്ത് ഭരണസമിതി എന്നും കര്‍ഷകര്‍ക്കൊപ്പമാണെന്നും പ്രസിഡന്റ് പറഞ്ഞു.
അതേസമയം വിഷയത്തില്‍ പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണമുണ്ടായില്ലെന്ന് ക്ഷീര കര്‍ഷകര്‍ ഓലിക്കര ബിജു പറഞ്ഞു. പഞ്ചായത്തില്‍നിന്ന് യാതൊരുവിധ മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. പഞ്ചായത്തില്‍നിന്ന് ലഭിച്ച നോട്ടീസിലുള്ളത് തന്റെ ഫോണ്‍ നമ്പര്‍ അല്ലെന്നും ബിജു പറഞ്ഞു.
മേഖലയില്‍ ചാണകം ഉണക്കാനിട്ടതിന് ക്ഷീര കര്‍ഷകരായ കൊച്ചിടശേരില്‍ സൈമണ്‍, ആലകുളത്തില്‍ മജേഷ് എന്നിവര്‍ക്ക് 5000 രൂപ വീതം പിഴയടയ്ക്കാന്‍ പഞ്ചായത്തില്‍നിന്ന് ചൊവ്വാഴ്ച നോട്ടീസ് നല്‍കിയിരുന്നു. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ക്ഷീരമേഖലയെ ദ്രോഹിക്കുന്ന നടപടികളില്‍നിന്ന് പഞ്ചായത്ത് പിന്‍മാറണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






