എംഎല്‍എയുടെ ഉറപ്പ് പാഴായി: വണ്ടിപ്പെരിയാര്‍- സത്രം റോഡില്‍ യാത്രാദുരിതം
എംഎല്‍എയുടെ ഉറപ്പ് പാഴായി: വണ്ടിപ്പെരിയാര്‍- സത്രം റോഡില്‍ യാത്രാദുരിതം

ഇടുക്കി: മണ്ഡലകാലത്തിന് മുമ്പ് വണ്ടിപ്പെരിയാര്‍- സത്രം റോഡ് അറ്റകുറ്റപ്പണി നടത്തുമെന്ന ഉറപ്പ് പാഴായി. ശബരിമല തീര്‍ഥാടകരുടെയും വിനോദസഞ്ചാരികളുടെയും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ദുര്‍ഘടപാതയിലൂടെയാണ് കടന്നുപോകുന്നത്. സത്രം വരെയുള്ള 14 കിലോമീറ്റര്‍ ഭാഗം സഞ്ചാരയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. നേരത്തെ വാഴൂര്‍ സോമന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. അറ്റകുറ്റപ്പണിക്കായി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് 20 ലക്ഷം അനുവദിച്ചിരുന്നു. മണ്ഡലകാലത്തിന് മുമ്പ് അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
തീര്‍ഥാടന കാലം അവസാനിക്കാന്‍ 10 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ശബരിമല തീര്‍ഥാടകരുടെ ഉള്‍പ്പെടെ യാത്രാദുരിതം പരിഹരിക്കാത്തത് ജനപ്രതിനിധികളുടെ വീഴ്ചയാണെന്ന് അഖിലഭാരത അയ്യപ്പസേവാസംഘം ഭാരവാഹി ടി സി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.
What's Your Reaction?






