ഇടിഞ്ഞമലയില്‍ കാട്ടുപന്നി കൂട്ടം കപ്പ കൃഷി നശിപ്പിച്ചതായി പരാതി
ഇടിഞ്ഞമലയില്‍ കാട്ടുപന്നി കൂട്ടം കപ്പ കൃഷി നശിപ്പിച്ചതായി പരാതി

ഇടുക്കി: ഇരട്ടയാര്‍ ഇടിഞ്ഞമലയില്‍ കാട്ടുപന്നി കൂട്ടം ഒരേക്കര്‍ സ്ഥലത്തെ കപ്പകൃഷി നശിപ്പിച്ചതായി പരാതി. ഇടിഞ്ഞമല ഇടത്തിപ്പറമ്പില്‍ മാത്യുവിന്റെ പാട്ടത്തിനെടുത്ത ഒരേക്കര്‍ സ്ഥലത്തെ കൃഷിയാണ് നശിപ്പിച്ചത്. സ്ഥലത്തിന് ചുറ്റും കാട്ടുപന്നികളുടെയും മറ്റും ശല്യം ഉണ്ടാകാതിരിക്കാന്‍ ഗ്രീന്‍ നെറ്റ് കൊണ്ട് വേലിയും തീര്‍ത്തു. കഴിഞ്ഞദിവസം രാത്രി കാട്ടുപന്നികള്‍ കൂട്ടത്തോടെ എത്തി വേലി തകര്‍ത്ത് അകത്തുകടന്ന് കൃഷി പൂര്‍ണമായും നശിപ്പിച്ചത്. കര്‍ഷക സംഘത്തില്‍ നിന്നും, കുടുംബശ്രീയില്‍ നിന്നും വായ്പയെടുത്തും സ്വര്‍ണം പണയം വച്ചുമാണ് മാത്യു ഒരു ലക്ഷം രൂപ മുടക്കി കൃഷിയിറക്കിയത്. നാല് മാസം കൂടി കഴിഞ്ഞ് വിളവെടുക്കുമ്പോള്‍ ലക്ഷംേ രൂപ ലഭിക്കേണ്ടിയിരുന്ന കൃഷിയാണ് ഇപ്പോള്‍ പൂര്‍ണമായും നഷ്ടമായിരിക്കുന്നത്. സംഭവത്തില്‍ പഞ്ചായത്തിലും കൃഷിഭവനിലും വനംവകുപ്പിലും പരാതി നല്‍കി.ഇത്തരം വന്യമൃഗങ്ങളുടെ ശല്യത്താല്‍ കൃഷി നശിക്കുമ്പോള്‍ അധികാരികളുടെ ഭാഗത്തുനിന്ന് സഹായം ലഭിച്ചില്ലെങ്കില്‍ കൃഷി പൂര്‍ണമായി ഉപേക്ഷിക്കേണ്ടി വരുമെന്ന് മാത്യു പറഞ്ഞു.
What's Your Reaction?






