വനംവകുപ്പിന്റെ ഗോത്രഭേരി പദ്ധതിയുടെ ഭാഗമായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു
വനംവകുപ്പിന്റെ ഗോത്രഭേരി പദ്ധതിയുടെ ഭാഗമായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

ഇടുക്കി: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് ഗോത്രഭേരി പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി വെള്ളാപ്പാറ ഫോറസ്റ്റ് നേച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ കിഴുകാനം, കണ്ണമ്പടി, മുല്ല കത്തിതേപ്പന്‍, പുന്നപാറ, മേമാരി, മണിയാറന്‍കുടി, ചക്കിമാലി, മുല്ലക്കാനം, കൊലുമ്പന്‍ നഗര്‍, അഞ്ചുരുളി, കോവില്‍മല, പാമ്പാടിക്കുഴി, മുരിക്കാട്ടുകുടി എന്നീ ആദിവാസി മേഖലകളില്‍ നിന്നായി 50ലേറെ പേര്‍ പങ്കെടുത്തു. മനുഷ്യ വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിന് ആദിവാസി ജനവിഭാഗങ്ങളുടെ പരമ്പരാഗത അറിവുകളും സെമിനാറില്‍ ചര്‍ച്ച ചെയ്തു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി ജയചന്ദ്രന്‍, ഐഎഫ്എസ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രാജു കെ ഫ്രാന്‍സിസ്, ഡോ. ഏ. വി. രഘു, എസിഎഫ് സോഷ്യല്‍ ഫോറസ്റ്ററി പികെ വിപിന്‍ ദാസ്, ഇടുക്കി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി. പ്രസാദ് കുമാര്‍, അയ്യപ്പന്‍കോവില്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. വി. രതീഷ്, ആര്‍എഫ്ഒ സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






