മൂലമറ്റം ജില്ലാ ജയിലില്‍ ജയില്‍ക്ഷേമദിനം
മൂലമറ്റം ജില്ലാ ജയിലില്‍ ജയില്‍ക്ഷേമദിനം

ഇടുക്കി:മൂലമറ്റം ജില്ലാ ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷം തുടങ്ങി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി എസ് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ എ ഷാനവാസ് അധ്യക്ഷനായി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ പ്രസന്ന, ജയില്‍ സൂപ്രണ്ട് ഇമാം റാസി, വെല്‍ഫെയര്‍ ഓഫീസര്‍ കെ പി ലിജി തുടങ്ങിയവര്‍ സംസാരിച്ചു. അന്തേവാസികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജീസസ് പ്രറ്റേണിറ്റിയുടെ കലാപരിപാടികളും അരങ്ങേറി.
സമാപന സമ്മേളനം ശനിയാഴ്ച രാവിലെ 10.30ന് പി ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മധ്യമേഖല ജയില്‍ ഡിഐജി പി അജയകുമാര്‍ മുഖ്യാതിഥിയാകും.
What's Your Reaction?






