കട്ടപ്പനയില്‍ നിന്ന് നേരെ മൂന്നാര്‍ പോകാം: കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി
കട്ടപ്പനയില്‍ നിന്ന് നേരെ മൂന്നാര്‍ പോകാം: കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി

ഇടുക്കി:കട്ടപ്പനയില്‍ നിന്ന് മൂന്നാര്‍ പോകാന്‍ ഇനി ബസ് മാറിക്കയറേണ്ടതില്ല. കട്ടപ്പന-വെള്ളത്തൂവല്‍-മൂന്നാര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി. ജനങ്ങളുടെ നിരന്തര അഭ്യര്‍ഥനയെത്തുടര്‍ന്നാണ്, കോവിഡ്കാലത്ത് നിര്‍ത്തലാക്കിയ സര്‍വീസ് പുതിയ റൂട്ടില്‍ കെഎസ്ആര്‍ടിസി കട്ടപ്പന ഡിപ്പോയില്‍ നിന്ന് പുനരാരംഭിച്ചത്. രാവിലെ 6.30ന് കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട് മുരിക്കാശേരി-ആനച്ചാല്‍ വഴി 9.35ന് മൂന്നാറിലെത്തും. തിരികെ 10ന് പുറപ്പെട്ട് ആനച്ചാല്‍- വെള്ളത്തൂവല്‍- കൊന്നത്തടി- കമ്പിളികണ്ടം- മുരിക്കാശേരി- തോപ്രാംകുടി- തങ്കമണി വഴി കട്ടപ്പനയിലെത്തും. ഉച്ചയ്ക്ക് 1.35ന് കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട് ചെമ്പകപ്പാറ- തോപ്രാംകുടി- മുരിക്കാശേരി- കമ്പിളികണ്ടം- വെള്ളത്തൂവല്‍- ആനച്ചാല്‍ വഴി വൈകിട്ട് 4.40ന് മൂന്നാറിലെത്തും. തിരികെ ഇതേറൂട്ടില്‍ തോപ്രാംകുടി, തങ്കമണി വഴി രാത്രി 8.05ന് കട്ടപ്പനയിലെത്തിച്ചേരും.
വെള്ളത്തൂവല്‍, മൂന്നാര്‍, ദേവികുളം തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളിലും കോടതിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ക്കും മുരിക്കാശേരി പാവനാത്മ കോളേജിലെ വിദ്യാര്‍ഥികള്‍ക്കും സര്‍വീസ് പ്രയോജനപ്പെടും.
മന്ത്രി റോഷി അഗസ്റ്റിന്‍, കെഎസ്ആര്‍ടിസി മുന്‍ ഡയറക്ടര്‍ ബോര്‍ഡംഗം സി വി വര്‍ഗീസ് എന്നിവരുടെ ഇടപെടലിലാണ് സര്‍വീസ് പുനരാരംഭിച്ചത്. കട്ടപ്പന ഡിപ്പോ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എസ് രമേശിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് എറണാകുളം സെന്‍ട്രല്‍ സോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ടി സെബിന്‍ ഷെഡ്യൂള്‍ പുനക്രമീകരിച്ചതെന്ന് കട്ടപ്പന ഡിപ്പോ കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടര്‍ സി ആര്‍ മുരളി അറിയിച്ചു.
What's Your Reaction?






